ഖത്തര്‍ എനര്‍ജിയില്‍ റേഡിയോളജിസ്റ്റിന്റെ ഒഴിവ്; പ്രവാസികള്‍ക്കും അപേക്ഷിക്കാം

qatar energy job vacancy

ദോഹ: ഖത്തര്‍ എനര്‍ജിയില്‍ റേഡിയോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഖത്തര്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സ് (DHP) അംഗീകരിച്ച സാധുവായ ഡയഗ്‌നോസ്റ്റിക് റേഡിയോളജിസ്റ്റ് ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

  • റേഡിയേഷന്‍ വര്‍ക്കര്‍ എന്ന നിലയില്‍ ലൈസന്‍സ് നേടിയിരിക്കണം. ആരോഗ്യമേഖലയിലെ ഡയഗ്‌നോസ്റ്റിക് റേഡിയോളജി മേഖലയില്‍ കുറഞ്ഞത് 8 വര്‍ഷത്തെ പരിചയം നിര്‍ബന്ധം.
  • ബേസിക് ലൈഫ് സപ്പോര്‍ട്ടില്‍ (BLS) സാധുവായ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഇംഗ്ലീഷ് ഭാഷയില്‍ എഴുതാനും വായിക്കാനും പ്രാവീണ്യം. അറബിക് ഉള്‍പ്പെടെയുള്ള അധിക ഭാഷകളിലും പ്രവീണ്യം ഉള്ളത് നേട്ടമാണ്.
  • കമ്പ്യൂട്ടര്‍ മേഖലയില്‍ (Microsoft word, Excel പോലുള്ള സോഫ്റ്റ്വെയര്‍ പ്രോഗ്രാമുകള്‍) വൈദഗ്ദ്ധ്യം.
  • പേഷ്യന്റ് രജിസ്‌ട്രേഷനായി RIS (റേഡിയോളജി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം), PACS (പിക്ചര്‍ ആര്‍ക്കൈവ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം), ഡാറ്റ മാനേജ്‌മെന്റ് (മുന്‍ഗണന) എന്നിവയിലേക്കുള്ള CR (കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി) സിസ്റ്റം എന്നിവ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം.
  • സാധുവായ ഖത്തറി ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മെഡിസിനില്‍ ബിരുദവും ഡയഗ്‌നോസ്റ്റിക് റേഡിയോളജിയില്‍ ബിരുദാനന്തര ബിരുദവും അത്യാവശ്യം.

താല്‍പര്യമുള്ളവര്‍ https://careerportal.qatarenergy.qa/jobs/3377?lang=en-us&iis=LinkedIn&iisn=LinkedIn+Paid&mode=apply എന്ന ലിങ്കില്‍ കയറി അപേക്ഷിക്കുക.

 

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading