പാരിസ്: ഫ്രാന്‍സിലെ ബ്ലോ മെനിലില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ താമസിച്ച വീട് കത്തിനശിച്ചു. 13 വിദ്യാര്‍ത്ഥികളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തി നശിച്ചു. വലിയ പ്രതിസന്ധിയിലാണെന്നും മാറി ധരിക്കാന്‍ പോലും വസ്ത്രം പോലും ഇല്ലെന്നും എംബസിയും കേരള സര്‍ക്കാരും സഹായിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിച്ചു.
രാത്രി ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ പറയുന്നു. മഴ പെയ്യുന്നത് പോലുള്ള ശബ്ദം കേട്ടു. പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് വീടിന് തീപിടച്ചത് ശ്രദ്ധയില്‍പ്പെട്ടത്. നല്ല പുകയും ഉണ്ടായിരുന്നു. ഉടന്‍ തന്നെ വീടിന് പുറത്തിറങ്ങി. പാസ്‌പോര്‍ട്ട് അടക്കം രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും എല്ലാം കത്തി നശിച്ചു.
അടുത്ത വെള്ളിയാഴ്ച നാട്ടില്‍ പോകാന്‍ ഇരിക്കുന്നതിനിടെയാണ് അപകടമെന്നും നാട്ടില്‍ പോകാന്‍ പാസ്‌പോര്‍ട്ട് പോലും ഇല്ലെന്നും എറണാകുളം സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
