കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിക്കുന്നതായി മുന്നറിയിപ്പ്. ഡ്രൈവിംഗ് ലൈസന്‍സ് ആറ് മാസത്തിനുള്ളില്‍ കാലഹരണപ്പെടുകയാണെങ്കില്‍, അഞ്ച് വര്‍ഷത്തെ സാധുത ലഭിക്കുന്നതിന് സഹേല്‍ ആപ്പ് വഴി ഇന്ന് തന്നെ പുതുക്കുക, നാളെ മുതല്‍, ലൈസന്‍സ് കാലാവധി നിങ്ങളുടെ റെസിഡന്‍സി സ്റ്റാറ്റസിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും അതിനാല്‍ ഇന്ന് തന്നെ നടപടിയെടുക്കുക എന്ന വ്യാജ സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. ശനിയാഴ്ച വാട്‌സ്ആപ്പ് വഴിയാണ് ഇത്തരത്തില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
അതേസമയം രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി കുവൈത്തി പൗരന്മാര്‍ക്ക് 15 വര്‍ഷവും പ്രവാസികള്‍ക്ക് 5 വര്‍ഷവുമാണെന്ന് അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍, പ്രത്യേകിച്ച് വാട്ട്സാപ്പില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 23-ന് പുതിയ നിയമങ്ങള്‍ നടപ്പാക്കിയതിന് ശേഷം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ കാലയളവില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
