ദോഹ: ഖത്തറില്‍ താമസക്കെട്ടിടങ്ങളുടെ വാടക കുറയുന്നില്ലെന്ന് പരാതിയുമായി താമസക്കാര്‍. 2022 ഫിഫ ലോകകപ്പ് കഴിയുമ്പോള്‍ താമസക്കെട്ടിടങ്ങള്‍ക്ക് വാടക കുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഖത്തര്‍ ലോകകപ്പ് കഴിഞ്ഞ് രണ്ട് വര്‍ഷത്തിലേറെയായിട്ടും ഭവന യൂണിറ്റുകളുടെ വാടക കുറഞ്ഞിട്ടില്ല.
വാണിജ്യ ലൈസന്‍സുകളുടെയും വാണിജ്യ പ്ലോട്ടുകളുടെ വാടകയുടെയും നിരക്കുകള്‍ ഗണ്യമായി കുറച്ചുകൊണ്ട് കമ്പനികളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വ്യത്യസ്ത സംരംഭങ്ങളിലൂടെ ശ്രദ്ധേയമായ നടപടികള്‍ സ്വീകരിച്ചെങ്കിലും പക്ഷേ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളുടെ വാടകക്കാര്‍ക്ക് അതില്‍ പ്രത്യേകിച്ചൊരു ആശ്വാസം ലഭിച്ചില്ല. എന്നാല്‍ വിപണി മുന്‍വര്‍ഷത്തേക്കാള്‍ ഉയര്‍ന്നിട്ടുണ്ടെന്നും താമസക്കാര്‍ പറയുന്നു.
ഇത് രാജ്യത്തെ ഇടത്തരം വരുമാനക്കാരായ താമസക്കാരുടെ കുടുംബ ബജറ്റിനേയും താളം തെറ്റിക്കുന്നുതാണ്. ന്യായമായ വാടകയ്ക്ക് വീടുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി വീട്ടുടമസ്ഥര്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുക, കൂടുതല്‍ താങ്ങാനാവുന്ന വിലയിലുള്ള ഭവന യൂണിറ്റുകള്‍ വാഗ്ദാനം ചെയ്യാന്‍ കമ്പനികളെയും ഡെവലപ്പര്‍മാരെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ചില പരിഹാരങ്ങള്‍ കൊണ്ടുവരണമെന്നും ബന്ധപ്പെട്ട അധികാരികളോട് താമസക്കാര്‍ അഭ്യര്‍ത്ഥിച്ചു. ദി പെനിന്‍സുല പത്രത്തോടാണ് താമസക്കാര്‍ ഇക്കാര്യം പറഞ്ഞത്.
കൊവിഡ് പാന്‍ഡെമിക് സമയത്ത് നിരവധി താമസക്കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും വീടിന്റെ വാടക ഒരു ദിവസം പോലും കുറഞ്ഞിട്ടില്ലെന്ന് ചില വാടകക്കാര്‍ പറയുന്നു. ബ്രോക്കര്‍മാര്‍, ഏജന്‍സികള്‍, വാടകക്കാരും സ്വത്ത് ഉടമകളും തമ്മില്‍ നേരിട്ടുള്ള ഇടപാടുകളുടെ അഭാവം എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ വാടകയെ ബാധിക്കുന്നു. ഇടപാടുകളില്‍ നിന്ന് കൂടുതല്‍ കമ്മീഷന്‍ നേടുന്നതിന് ഏജന്റുമാര്‍ വാടക ഒരേ രീതിയില്‍ നിലനിര്‍ത്തുന്നതായും ചില താമസക്കാര്‍ പറയുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
