ദോഹ: വാഹനങ്ങളുടെ മുന്‍സീറ്റില്‍ പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.
യാതൊരുവിധ കാരണവശാലും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യരുതെന്നും രാജ്യത്തെ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 55ലെ ഖണ്ഡിക നമ്പര്‍ മൂന്ന് പ്രകാരം കുറ്റകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങള്‍ക്ക് 500 ഖത്തര്‍ റിയാല്‍ വരെ പിഴ ഈടാക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
