ദോഹ: കത്താറയില്‍ അല്‍ നഹ്‌മ ആര്‍ട്ട് ഫെസ്റ്റിവല്‍ ഇന്നുമുതല്‍. ഏപ്രില്‍ 15 വരെ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ അല്‍ നഹ്‌മ ആര്‍ട്ട് ഫെസ്റ്റിവലും അവാര്‍ഡ് ദാന ചടങ്ങും നടക്കും. ഫെസ്റ്റിവലിനോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരവും നടക്കും. ഇന്നുമുതല്‍ നടക്കുന്ന ഫെസ്റ്റിവലിന്റെ ചിത്രങ്ങളാണ് പകര്‍ത്തേണ്ടത്. ആഘോഷത്തിന്റെ സത്ത ഉള്‍ക്കൊണ്ടുള്ള ചിത്രങ്ങള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും.
പ്രൊഫഷണല്‍ ക്യാമറകള്‍ ഉപയോഗിച്ച് എടുത്ത ചിത്രങ്ങള്‍ മാത്രമേ മത്സരത്തിനായി പരിഗണിക്കൂ. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചോ മറ്റേതെങ്കിലും സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഉപയോഗിച്ചോ എടുത്ത ഫോട്ടോകള്‍ സ്വീകരിക്കില്ല. ഏപ്രില്‍ 20 വരെ ചിത്രങ്ങള്‍ അയക്കാം. ഖത്തറികള്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കും പങ്കെടുക്കാം.
ഓരാള്‍ക്ക് പരമാവധി 10 ഫോട്ടോകള്‍ വരെ സമര്‍പ്പിക്കാം, കൂടാതെ എല്ലാ ഫോട്ടോകളും കത്താറ ബീച്ചില്‍ (തെക്കന്‍ പ്രദേശം) നടക്കുന്ന കത്താറ അല്‍-നഹ്‌മ കലാമേളയും അവാര്‍ഡ് – നഹാം അല്‍ ഖലീജ് 2025 എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കണം.
ഫോട്ടോകള്‍ JPEG/JPG ഫോര്‍മാറ്റിലായിരിക്കണം. ഉയര്‍ന്ന ക്വാളിറ്റിയിലുള്ളതായിരിക്കണം. ഏറ്റവും കുറഞ്ഞത് 3000 പിക്സലുകള്‍ എങ്കിലും ഉണ്ടായിരിക്കണം. കുറഞ്ഞത് 300dpi പ്രിന്റ് റെസല്യൂഷന്‍ ഉണ്ടായിരിക്കണം.അതേസമയം ഡിജിറ്റല്‍ മാനിപ്പുലേഷന്‍ (ഉദാ. കമ്പോസിറ്റിംഗ്, ലയിപ്പിക്കല്‍) അനുവദനീയമല്ല. അടിസ്ഥാന എഡിറ്റുകള്‍ മാത്രമേ അനുവദിക്കൂ,(ക്രോപ്പിംഗ്, സ്ട്രെയിറ്റനിംഗ്, കളര്‍, ലൈറ്റിംഗ്, ഷാര്‍പ്നെസ് ക്രമീകരണങ്ങള്‍)
വിജയികള്‍ക്ക് 18,000 റിയാല്‍ വരെയാണ് സമ്മാനം. ഒന്നാം സ്ഥാനക്കാരന് 8,000 റിയാല്‍, രണ്ടാം സ്ഥാനക്കാരന് 6,000 റിയാല്‍, മൂന്നാം സ്ഥാനക്കാരന് 4,000 റിയാല്‍ എന്നിങ്ങനെ ലഭിക്കും. എന്‍ട്രികള്‍ pc@qpc.qa എന്ന ഇമെയില്‍ വിലാസത്തിലേക്ക് വീ ട്രാന്‍സ്ഫര്‍ വഴി സമര്‍പ്പിക്കണം. മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.katara.net സന്ദര്‍ശിക്കുക
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
