ഓണ്‍ലൈന്‍ ഇടപാടുകള്‍ നടക്കില്ല; യുപിഐ ആപ്പുകള്‍ പണിമുടക്കി, ഗൂഗിള്‍ പേ നിശ്ചലം

upi 2

ഡല്‍ഹി: രാജ്യത്ത് യുപിഐ (UPI, യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സേവനങ്ങളില്‍ തടസം. ഓണ്‍ലൈന്‍ ഇടപാടുകള്‍ താറുമാറായി. ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ ആപ്ലിക്കേഷനുകള്‍ തടസ്സം നേരിടുന്നു. ആപ്പുകള്‍ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയര്‍ന്നത്. ഒരു മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് രാജ്യ വ്യാപകമായി യുപിഐ സേവനങ്ങളില്‍ തടസ്സം നേരിടുന്നത്.

ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് യുപിഐ ഇടപാടുകളിലെ തടസ്സം ശ്രദ്ധയില്‍പ്പെട്ടത്. ഉപയോക്താക്കള്‍ക്ക് പണം അയയ്ക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്നാണ് വ്യാപകമായി പരാതി ഉയരുന്നത്.

സാങ്കേതിക തകരാര്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) സ്ഥിരീകരിച്ചു. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം നേരത്തെ നടത്തിയ ഇടപാടുകളുടെ ഹിസ്റ്ററിയിലൂടെ പുതിയ പേയ്‌മെന്റ് സാധ്യമാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുള്ള ഇടപാടുകള്‍ നടക്കുന്നില്ല. പുതിയ പേയ്‌മെന്റുകള്‍ക്കും തടസ്സം നേരിടുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading