ഡല്‍ഹി: പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റേയോ ഭാര്യയുടേയോ പേര് ചേര്‍ക്കുന്നതിന് ഇനി വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ഇണയുടെ പേര് ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയം ലളിതമാക്കി.
വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഇനിമുതല്‍ സംയുക്ത പ്രസ്താവന മതിയെന്ന് മന്ത്രാലയം ഉത്തരവിറക്കി. പുതിയ വ്യവസ്ഥയില്‍, ഭാര്യയുടേയോ ഭര്‍ത്താവിന്റേയോ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കേണ്ടി വരുമ്പോള്‍ ഒരു സംയുക്ത ഫോട്ടോ ഡിക്ലറേഷന്‍ മാത്രം ഹാജരാക്കിയാല്‍ മതി.
പുതിയ വ്യവസ്ഥയുടെ വിശദമായ മാതൃക പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷാ നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അനുബന്ധം ‘ജെ’യിലാണ് ഉള്ളത്. അപേക്ഷ നല്‍കുമ്പോള്‍ ദമ്പതികള്‍ പേര്, വിലാസം, വൈവാഹിക നില എന്നിവ നല്‍കണം. ദമ്പതികളായി ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കണം. ഒരുമിച്ചുള്ള ഫോട്ടോ, തിരിച്ചറിയല്‍ വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും നല്‍കി വേണം ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കേണ്ടത്.
അതേസമം പാസ്‌പോര്‍ട്ടില്‍ നിന്ന് പേര് നീക്കം ചെയ്യണമെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കോടതി ഉത്തരവോ ഹാജരാക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
