വിമാനയാത്രയില്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചു, യാത്രക്കാരന്‍ 30 ദിവസത്തേക്ക് നോ ഫ്‌ലൈ ലിസ്റ്റില്‍

air india

ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ യാത്രക്കാരനെ 30 ദിവസത്തേക്ക് എയര്‍ ഇന്ത്യ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികളെ കുറിച്ച് തീരുമാനമെടുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും സ്റ്റാന്‍ഡിങ് കമ്മിറ്റിയും രൂപീകരിച്ചു. വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു.

ഇന്നലെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ഡല്‍ഹി-ബാങ്കോക് AI 2336 എയര്‍ ഇന്ത്യ വിമാനത്തിലാണ് മദ്യലഹരിയില്‍ യാത്രക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രം ഒഴിച്ചത്. പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ ശരീരത്തേക്കാണ് മദ്യപിച്ച് ലക്കുകെട്ട വ്യക്തി മൂത്രമൊഴിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading