മസ്‌കത്ത്: ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ അമോണിയം വാതക ചോര്‍ച്ച. സംഭവത്തില്‍ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തിലെ ഗുബ്ര ഏരിയയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി ഉദ്യോഗസ്ഥര്‍ എത്തിയാണ് വാതക ചോര്‍ച്ച നിയന്ത്രണ വിധേയമാക്കിയത്.
വിഷ വാതകം ശ്വസിച്ച് അവശ നിലയിലായ അഞ്ച് പേരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. അതേസമയം പരിക്കേറ്റവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പരിസരത്തുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
