സൗദിയില്‍ ഭൂചലനം

earth quake 2

ജുബൈല്‍: സൗദി അറേബ്യയില്‍ നേരീയ ഭൂചലനം. ദമ്മാമിന് സമീപമുള്ള ജുബൈലില്‍ ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ നിന്ന് 41 കിലോ മീറ്റര്‍ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോ സയന്‍സസ് അറിയിച്ചു.

പ്രാദേശിക സമയം 2.39നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉപരിതലത്തില്‍ നിന്ന് 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. അതേസമയം സംഭവത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading