സൂറത്ത്:വിമാനത്തിന്റെ ശുചിമുറിയില്‍ ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. സുറത്തില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനത്തിലാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിയായ അശോക് ബിശ്വാസ് എന്ന യാത്രക്കാരനാണ് പിടിയിലായത്. വ്യാഴാഴ്ച വിമാനം പുറപ്പെടുന്നതിന് മുന്‍പ് വിമാനത്തിലെ ശുചിമുറിയില്‍ കയറി ഇയാള്‍ ബീഡി വലിക്കുകയായിരുന്നു.
അതേസമയം വിമാനത്താവളത്തിലെ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്കിടയിലും ബിശ്വാസ് ബീഡിയും തീപ്പെട്ടിയും വിമാനത്തിനുള്ളിലേക്ക് കയറ്റിയത് എങ്ങനെയെന്നും ചര്‍ച്ചയായിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വിമാനം വൈകിയതിനാല്‍ പുറപ്പെടാന്‍ സാധിച്ചില്ല. ഈ സമയത്താണ് ശുചിമുറിയില്‍ നിന്ന് പുകയുടെ ഗന്ധം വരുന്നതായി എയര്‍ ഹോസ്റ്റസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ എയര്‍പോര്‍ട്ടിലെ സീനിയര്‍ എക്‌സിക്യൂട്ടീവിനെ വിവരമറിയിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. പരിശോധനയില്‍ അശോകിന്റെ ബാഗില്‍ നിന്ന് ബീഡിയും തീപ്പെട്ടിയും കണ്ടെത്തി. തുടര്‍ന്ന് ഇയാളെ വിമാനത്തില്‍ നിന്ന് പുറത്താക്കി.
എയര്‍ലൈന്‍ സംഭവം ഡുമസ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിമാനം വൈകുന്നേരം 4.35-ന് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്നം കാരണം വൈകി. ഏകദേശം 5.30-ന് എയര്‍ ഹോസ്റ്റസ് പുകയുടെ ഗന്ധം കണ്ടെത്തുകയും സീനിയര്‍ ഓഫീസറെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 15എ സീറ്റിലിരുന്ന അശോകിന്റെ പക്കല്‍ നിന്ന് ബീഡിയും തിപ്പെട്ടിയും കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മറ്റ് യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കിയതിന് ബിഎന്‍എസിന്റെ 125-ാം വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
