മസ്‌കത്ത്: ഉംറ തീര്‍ത്ഥാടനത്തിനായി ഒമാനില്‍ നിന്ന് സൗദിയിലേക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകള്‍ ആലിയ (7), മിസ്ഹബ് കൂത്തുപറമ്പിന്റെ മകന്‍ ദക്വാന്‍ (7) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ സൗദിയിലെ ബത്ഹയിലാണ് അപകടമുണ്ടായത്. കുട്ടികള്‍ അപകടസ്ഥലത്തും സഹ്‌ല ആശുപത്രിയിലുമാണ് മരിച്ചത്.
മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് നോമ്പ് തുറന്നശേഷം മസ്‌കത്തില്‍ നിന്ന് ഉംറ തീര്‍ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ട ഇവര്‍ വഴിമധ്യേ ഇബ്രിയില്‍ വിശ്രമിച്ച ശേഷം ശനിയാഴ്ച വൈകിട്ടാണ് സൗദിയിലേക്ക് യാത്ര തുടര്‍ന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
