ഖത്തര്‍ എനര്‍ജിയുടെ പേരില്‍ വ്യാജ പരസ്യങ്ങളും എഐ വീഡിയോകളും; മുന്നറിപ്പുമായി അധികൃതര്‍

scam

ദോഹ: ഖത്തര്‍ എനര്‍ജിയുടെ പേരില്‍ വ്യാജ പരസ്യങ്ങളും എഐ വീഡിയോകളും പ്രചരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. വ്യാജ വീഡിയോകളില്‍ ഖത്തര്‍ എനര്‍ജി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തെറ്റായ പരസ്യങ്ങളെയും കമ്പനിയെ അനുകരിച്ച് കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോകളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഖത്തര്‍ എനര്‍ജി ആഹ്വാനം ചെയ്തു.

‘കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോകള്‍ ഇപ്പോള്‍ ഖത്തര്‍ എനര്‍ജിയുടെ പേരില്‍ നിക്ഷേപ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പ്രചരിക്കുന്നുണ്ടെന്നും ഖത്തര്‍ എനര്‍ജി പ്രസ്താവനയില്‍ പറഞ്ഞു. ഖത്തര്‍ എനര്‍ജി നേരിട്ടോ അല്ലാതെയോ പൊതുജനങ്ങളില്‍ നിന്ന് പണം ആവശ്യപ്പെടില്ലെന്നും ഖത്തര്‍ എനര്‍ജി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘അപ്രതീക്ഷിത നിക്ഷേപ ഓഫറുകളെക്കുറിച്ച് ജാഗ്രത പാലിക്കുക, അന്വേഷിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading