മുംബൈ: മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചവറ്റുകുട്ടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ശുചീകരണ തൊഴിലാളികളാണ് ഇക്കാര്യം എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പുറത്തെടുത്തു.
മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഏതെങ്കിലും തരത്തില്‍ സൂചന ലഭിക്കുമെന്ന പ്രതീക്ഷയും പോലീസ് പങ്കുവെച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
