റിയാദ്: സൗദി അറേബ്യയില്‍ ഞായറാഴ്ച ഈദുല്‍ ഫിത്തറിന് സാധ്യത. റമദാന്‍ 29 (മാര്‍ച്ച് 29) ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാനും അതുപ്രകാരം ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആവാനും സാധ്യതയുണ്ടെന്ന് മജ്മഅ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഹുത്ത സുദൈര്‍ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച സൂര്യാസ്തമയത്തിന് എട്ട് മിനിറ്റിന് ശേഷം ചന്ദ്രപിറ ദൃശ്യമായേക്കുമെന്ന് കേന്ദ്രത്തിന്റെ വിദഗ്ധര്‍ പറഞ്ഞു.
അതേസമയം സൗദി അറേബ്യയില്‍ മാര്‍ച്ച് 29നാണ് പെരുന്നാള്‍ അവധി ആരംഭിക്കുക. ഇത് ഏപ്രില്‍ രണ്ടു വരെ തുടരും. ഇത്തവണത്തെ അവധി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്നതിനാല്‍ പ്രവാസികള്‍ ഉള്‍പ്പടെ എല്ലാവരും വലിയ സന്തോഷത്തിലാണ്. ഏപ്രില്‍ രണ്ടു വരെയാണ് അവധിയെങ്കിലും ഏപ്രില്‍ മൂന്നു മുതല്‍ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാല്‍ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. വെള്ളിയാഴ്ച മുതല്‍ വാരാന്ത്യ അവധി തുടങ്ങുന്നതിനാല്‍ കൂടുതല്‍ ദിവസം ലഭിക്കും. അനെയാണെങ്കില്‍ ആകെ എട്ട് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. അതേസമയം, സൗദി എക്‌സ്‌ചേഞ്ചിന്റെ അവധി മാര്‍ച്ച് 28 മുതല്‍ ആരംഭിക്കും. ഏപ്രില്‍ മൂന്നിന് വ്യാപാരം പുനരാരംഭിക്കുകയും ചെയ്യും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
