ദോഹ: ഖത്തറിലെ അല്‍ റയ്യാന്‍ അല്‍ ജദീദ് സ്ട്രീറ്റില്‍ നിന്ന് ഖലീഫ ബൊളിവാര്‍ഡിലേക്ക് വരുന്ന ബാനി ഹാജര്‍ ഇന്റര്‍ചേഞ്ചിലെ വലത് തിരിവ് മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗല്‍) അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി നാളെ, മാര്‍ച്ച് 26, 27 തീയതികളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും പുലര്‍ച്ചെ 2 മുതല്‍ രാവിലെ 6 വരെയും മാര്‍ച്ച് 28 വെള്ളിയാഴ്ച പുലര്‍ച്ചെ 3 മുതല്‍ രാവിലെ 7 വരെയുമാണ് റോഡ് അടച്ചിടുക
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന അടച്ചുപൂട്ടല്‍ കാലയളവില്‍, അല്‍ റയ്യാന്‍ അല്‍ ജദീദ് സ്ട്രീറ്റില്‍ നിന്ന് ദോഹയിലേക്ക് വരുന്നവര്‍ക്ക് ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് അണ്ടര്‍പാസ് ഉപയോഗിക്കണം. അല്‍ ഷഹാമ സ്ട്രീറ്റിലെ അടുത്ത ലൈറ്റ് സിഗ്‌നലുകളില്‍ യു-ടേണ്‍ എടുത്ത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാമെന്നും അതോറിറ്റി വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
