യൂസര്‍ ഫീ കൂട്ടാന്‍ നിര്‍ദേശം; മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള യാത്ര ഇനി ചെലവേറും

mumbai airport

മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസര്‍ ഫീ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം. മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (എംഐഎഎല്‍) ആണ് എയര്‍പോര്‍ട്ടിലെ യൂസര്‍ ഫീ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള യൂസര്‍ ഫീസ് 650 രൂപയായി വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദേശം. ആഭ്യന്തര യാത്രക്കാര്‍ക്ക് 325 രൂപ യൂസര്‍ ഫീ എന്ന നിര്‍ദേശവും മുന്നോട്ടുവച്ചു. നിലവില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് യൂസര്‍ ഫീസ് ഇല്ല. യൂസര്‍ ഫീസ് പരിഷ്‌കരണത്തിനായി എംഐഎഎല്‍ എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിക്ക് നിര്‍ദേശം സമര്‍പ്പിച്ചു.

അടിസ്ഥാന സൗകര്യ വികസനം, നവീകരണം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ പേരില്‍ വിമാന കമ്പനികളാണ് യൂസര്‍ ഫീസ് ഈടാക്കുന്നത്. രാജ്യത്ത് നിലവില്‍ ഏറ്റവും കുറഞ്ഞ യൂസര്‍ ഫീ ഈടാക്കുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് മുംബൈ. ഇന്റര്‍നാഷണല്‍ യാത്രക്കാര്‍ക്ക് 187 രൂപയാണ് നിലവില്‍ ഈടാക്കുന്നത്. യൂസര്‍ ഫീ വര്‍ദ്ധന ബാലന്‍സ് ചെയ്യാന്‍ എയര്‍ലൈന്‍ ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജുകളില്‍ 35 ശതമാനം കുറവ് വരുത്താനും മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് നിര്‍ദേശിക്കുന്നു. അതേസമയം വിമാന നിരക്കിലെ വര്‍ദ്ധന വിമാന കമ്പനികളെ ആശ്രയിച്ചിരിക്കും. അവയ്ക്ക് സ്വയം അധിക ചെലവ് വഹിക്കാനോ യാത്രക്കാരില്‍ നിന്ന് പുതിയ യൂസര്‍ ഫീ ഈടാക്കാനോ കഴിയും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനത്താവള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 10,000 കോടി രൂപ വകയിരുത്താനാണ് തീരുമാനം. പുതുക്കിയ താരിഫ് ഘടനയിലൂടെ 7,600 കോടി രൂപ തിരിച്ചുപിടിക്കാനാവുമെന്നാണ് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ പ്രതീക്ഷ.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading