ബെംഗളുരു: ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 38.8 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി. ഖത്തറില്‍ നിന്നെത്തിയ വിദേശ വനിതയില്‍ നിന്നാണ് ഇത്ര വലിയ അളവില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയത്. ഘാന സ്വദേശിനിയാണ് പിടിയിലായത്. വിലയേറിയ കൊക്കെയ്നാണ് ഇവര്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വന്നതെന്ന് അധികൃതര്‍ അറിയിച്ചു.
മൂന്ന് കിലോഗ്രാം കൊക്കെയ്ന്‍ ഇവരുടെ കൈവശമുണ്ടായിരുന്നു. യാത്രക്കാരിയെക്കുറിച്ച് നേരത്തെ തന്നെ ഡിആര്‍ഐക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. ഘാനക്കാരിയായ യുവതി ഖത്തറില്‍ നിന്നുള്ള വിമാനത്തില്‍ വന്നിറങ്ങിയത് മുതല്‍ അധികൃതര്‍ ഇവരെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കൊണ്ടുവന്ന ലഗേജും മറ്റ് സാധനങ്ങളും പരിശോധിച്ചപ്പോഴാണ് മൂന്ന് കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തത്.
കൂടുതല്‍ അന്വേഷണത്തിനായി യുവതിയെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്ത് ലഹരിക്കടത്തിന്റെ മറ്റ് വിവരങ്ങള്‍ തേടാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. യുവതിയുടെ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. വ്യോമയാന ട്രാന്‍സിറ്റ് ഹബ്ബുകള്‍ വഴി ലഹരിക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം ലഹരിക്കടത്തിന് മറ്റ് പങ്കാളികള്‍ ഉണ്ടായിരുന്നോ എന്നും വലിയ ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണോ ഇവരെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
