ഡോക്ടര്‍ എഴുതിയ മരുന്നിന് പകരം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് അമിത ഡോസുള്ള മരുന്ന് നല്‍കി, കണ്ണൂരില്‍ 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍

syrup

കണ്ണൂര്‍: കണ്ണൂരിലെ പഴയങ്ങാടിയില്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയതായി പരാതി. ഡോക്ടര്‍ കുറിച്ചുനല്‍കിയ മരുന്നിന് പകരം അധിക ഡോസുളള മറ്റൊരു മരുന്ന് നല്‍കിയെന്നാണ് പരാതി. ഈ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് എട്ട് മാസം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടായി. കുട്ടിയുടെ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതോടെ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ മെഡിക്കല്‍ ഷോപ്പിനെതിരെ പൊലീസ് കേസെടുത്തു. ഈ മാസം എട്ടിനാണ് സംഭവം. പഴയങ്ങാടി സ്വദേശികളുടെ എട്ട് മാസം പ്രായമുളള ആണ്‍കുഞ്ഞിന് പനി ബാധിച്ചാണ് നാട്ടിലെ ക്ലിനിക്കില്‍ ചികിത്സ തേടിയത്. ഡോക്ടര്‍ കുറിച്ചു നല്‍കിയ കാല്‍പോള്‍ എന്ന സിറപ്പിന് പകരം പഴയങ്ങാടിയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് അധിക ഡോസുളള കാല്‍പോള്‍ ഡ്രോപ്‌സ് എന്ന മരുന്നാണ് നല്‍കിയത്. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading