ഖത്തറിലെ അല്‍ മസ്രൂഅ റോഡ് താല്‍ക്കാലികമായി അടയ്ക്കുന്നു

1q 26

ദോഹ: ഖത്തറിലെ അല്‍ ഖോര്‍ കോസ്റ്റല്‍ റോഡ് മുതല്‍ അല്‍ ഖൗസ് സ്ട്രീറ്റ് വരെയുള്ള അല്‍ മസ്രൂഅ റോഡ് താല്‍ക്കാലികമായി അടയ്ക്കുന്നു. നാളെ, മാര്‍ച്ച് 12, ബുധനാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 6 വരെ രണ്ട് ദിവസത്തേക്ക് താല്‍ക്കാലിക വണ്‍വേ റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍, പ്രഖ്യാപിച്ചു.

സൈനേജ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്. അടച്ചിടല്‍ സമയത്ത്, അല്‍ ഖോര്‍ കോസ്റ്റല്‍ റോഡില്‍ നിന്ന് വരുന്ന റോഡ് ഉപയോക്താക്കള്‍ക്ക് സര്‍വീസ് റോഡ് ഉപയോഗിച്ച് സഫറാന്‍ സ്ട്രീറ്റില്‍ എത്താം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading