ദോഹ: ലോകമെമ്പാടും മയക്കുമരുന്ന് ഉല്‍പാദനവും ഉപഭോഗവും വര്‍ദ്ധിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തര്‍. മയക്കുമരുന്നിനെതിരെ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ നടപ്പിലാക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മയക്കുമരുന്ന് നിയന്ത്രണ കണ്‍വെന്‍ഷനുകള്‍, മന്ത്രിതല പ്രഖ്യാപനങ്ങള്‍, ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക നയരൂപീകരണ സ്ഥാപനം എന്ന നിലയില്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് കമ്മീഷന്‍ (സിഎന്‍ഡി) എന്ന സ്ഥാപനത്തിനുള്ള പിന്തുണ എന്നിവയിലൂടെ മാത്രമേ മയക്കുമരുന്നിനെതിരെ പോരാടുന്നതില്‍ ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ കഴിയൂ എന്നും ഖത്തര്‍ പറഞ്ഞു.
വിയന്നയില്‍ നടന്ന നാര്‍ക്കോട്ടിക് ഡ്രഗ്‌സ് കമ്മീഷന്റെ 68-ാമത് സെഷനില്‍, വിയന്നയിലെ ഖത്തര്‍ അംബാസഡറും ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സ്ഥിരം പ്രതിനിധിയുമായ ജാസിം യാക്കൂബ് അല്‍ ഹമ്മദി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമവിരുദ്ധ മയക്കുമരുന്ന് ഉല്‍പാദനവും കടത്തും തടയുന്നതില്‍ അന്താരാഷ്ട്ര സംയുക്ത ശ്രമങ്ങള്‍ ഇപ്പോഴും അപര്യാപ്തമാണെന്നും അംബാസഡര്‍ അല്‍ ഹമ്മദി അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്, കുറ്റകൃത്യങ്ങള്‍ക്കായുള്ള ഓഫീസ് (UNODC) പുറത്തിറക്കിയ 2024 ലെ റിപ്പോര്‍ട്ടില്‍, കൊക്കെയ്ന്‍ ഉല്‍പാദനം റെക്കോര്‍ഡ് നിലവാരത്തിലെത്തി, പ്രത്യേകിച്ച് കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു, മയക്കുമരുന്നുകളുടെ വൈവിധ്യം വര്‍ദ്ധിച്ചതായും പറയുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
