ബുറൈദ:സൗദി അറേബ്യയിലെ അല്‍മനാര്‍ ഡിസ്ട്രിക്ടില്‍ ലോണ്‍ട്രി (അലക്കുകട) സ്ഥാപനത്തില്‍ സ്ഫോടനം. കടയിലെ സ്റ്റീം ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിത്തത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകളും സംഭവിച്ചു.
പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിതായും പ്രത്യേക സംഘങ്ങള്‍ സ്ഥലം സുരക്ഷിതമാക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. അതേസമയം അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരുടെ വിവരങ്ങളും ലഭ്യമല്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
