ദോഹ: ഖത്തറില്‍ കലാ-സാംസ്‌കാരിക രംഗത്തും സഹായ സഹകരണ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ 18 വര്‍ഷത്തിലധികമായി സജീവമായ കോട്ടയം ഡിസ്ട്രിക്റ്റ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ (KODACA) ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നു. നാളെ, 2025 മാര്‍ച്ച് 13ന് വൈകിട്ട് 5 മണിക്ക് ഡി-റിംഗ് റോഡിലെ റോയല്‍ ഗാര്‍ഡന്‍സില്‍ (Royal Garden’s) നടക്കുന്ന സംഗമത്തില്‍ ഖത്തറിലെ വനിതാ ഗാര്‍ഹിക തൊഴിലാളികളെ ആദരിക്കും. സംഗമത്തില്‍ ഗാര്‍ഹിക തൊഴിലാളികളാണ് മുഖ്യാതിഥികള്‍.
ഐ.സി.സി, ഐ സി ബി എഫ്, ഐ എസ് സി, കെ.ബിഎഫ് പ്രസിഡന്റുമാരും മറ്റു വിവിധ കമ്മ്യൂണിറ്റി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആശംസാ പ്രസംഗം നടത്തും. കൊഡാക്ക പേട്രണും ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി അംഗവുമായ റഷീദ് അഹമ്മദ്, ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേകൂട്ട്, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.
ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് ജോസഫ്, ടിജു, അബ്ദുല്‍ കരീം, ടോണി, നിഷാദ്, മഞ്ജു മനോജ്, സിനില്‍, രഞ്ജു, ജിറ്റോ, നീതു വിപിന്‍ റോയ് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
