ദോഹ: ഖത്തറില്‍ ഹോണ്ട ജിഎല്‍ 1800 ഗോള്‍ഡ്വിംഗ്, മെഴ്സിഡസ് വാഹനങ്ങളുടെ മോഡലുകള്‍ തിരിച്ചുവിളിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ ഹോണ്ട ഡീലര്‍ഷിപ്പായ ദോഹ മാര്‍ക്കറ്റിംഗ് സര്‍വീസസ് കമ്പനിയുമായി സഹകരിച്ചാണ് നടപടി. എഞ്ചിന്‍ ഡ്രൈവ് ഗിയര്‍ ബോള്‍ട്ട് പൊട്ടാന്‍ സാധ്യതയുള്ളതിനാലാണ് (2018- 2021) ഹോണ്ട GL1800 ഗോള്‍ഡ്വിംഗ് മോഡലുകള്‍ തിരിച്ചുവിളിക്കുന്നത്. ഇത് വാഹനമോടിക്കുമ്പോള്‍ എഞ്ചിന്‍ ഷട്ട് ഡൗണ്‍ ആകാന്‍ കാരണമാകും.
രാജ്യത്തെ മെഴ്സിഡസ് ഡീലര്‍ഷിപ്പായ നാസര്‍ ബിന്‍ ഖാലിദ് ആന്‍ഡ് സണ്‍സ് ഓട്ടോമൊബൈല്‍സുമായി സഹകരിച്ചാണ് മെഴ്സിഡസ് ഇ-ക്ലാസ്, എസ്-ക്ലാസ്, മെയ്ബാക്ക് (2017-2018) മോഡലുകള്‍ തിരിച്ചുവിളിക്കുന്നത്. ഡ്രൈവ്-ട്രെയിനിലെ ഒരു കണ്‍ട്രോള്‍ യൂണിറ്റ് സോഫ്റ്റ്വെയര്‍ പ്രശ്നം മൂലമാണ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചത്. ഇത് നിലവിലെ സീരീസ് പ്രൊഡക്ഷന്‍ കോണ്‍ഫിഗറേഷനുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് കണ്ടെത്തല്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
