ദോഹ: ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആക്‌സിലറേഷന്‍ സിസ്റ്റത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതി ചെയ്തു. ഇനി മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡുകള്‍ ഒഴിവാക്കി നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന ഗ്രേഡുകളിലേക്ക് മുന്നേറാന്‍ സാധിക്കും. വിദ്യാര്‍ത്ഥികളുടെ പഠന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, പഠനത്തിലെ വിടവുകളോ ബുദ്ധിമുട്ടുള്ള ഘട്ടങ്ങളോ നേരത്തേ തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കുകയാണ് അക്കാദമിക് ആക്‌സിലറേഷന്‍ ലക്ഷ്യമിടുന്നത്.
ആദ്യ റൗണ്ട് പരീക്ഷ പാസാകുന്ന എല്ലാ രാജ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും അംഗീകൃത ഷെഡ്യൂള്‍ അനുസരിച്ച് അനുവദനീയമായ ഗ്രേഡുകള്‍ വ്യക്തമാക്കുകയും അതേ അധ്യയന വര്‍ഷത്തിലെ രണ്ടാം റൗണ്ടിലെ ആക്‌സിലറേഷന്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതാണ് പ്രധാന ഭേദഗതി. ഡേ സ്‌കോളര്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹോം സ്‌കോളര്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ മാനദണ്ഡങ്ങള്‍ വ്യത്യാസപ്പെടുന്നതിനാല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനും വിജയിക്കുന്നതിനും ആവശ്യമായ ശതമാനത്തിലും മാറ്റം വരുത്തി. അതുപോലെ തന്നെ ഖത്തറി, ഖത്തറി ഇതര വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കിടയിലുള്ള മാനദണ്ഡങ്ങളും വ്യത്യസ്തമായിരിക്കും.
അതേസമയം ആക്‌സിലറേഷന്‍ സിസ്റ്റം ടെസ്റ്റിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രമോഷന്‍ നിയമങ്ങള്‍ ബാധകമല്ല. സിസ്റ്റം സപ്പോര്‍ട്ട് വിഭാഗത്തില്‍ (മൂന്നാം ലെവല്‍) വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അംഗീകൃത ഷെഡ്യൂള്‍ അനുസരിച്ച് ഓരോ അക്കാദമിക് ഘട്ടത്തിനും ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആക്‌സിലറേഷന്‍ ടെസ്റ്റിന് അപേക്ഷിക്കാന്‍ അനുവാദമുള്ളൂ. സ്റ്റുഡന്റ് ഇവാലുവേഷന്‍ വകുപ്പില്‍ നിന്നും വിദ്യാഭ്യാസ ഗൈഡന്‍സ് വകുപ്പില്‍ നിന്നുമുള്ള ഒരു സംയുക്ത സംഘം വഴി മന്ത്രാലയം കേന്ദ്രീകൃതമായി പരീക്ഷാ ചോദ്യങ്ങള്‍ തയ്യാറാക്കും. ആക്‌സിലറേഷന്‍ ടെസ്റ്റുകള്‍ക്കുള്ള അപേക്ഷാ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
