ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തീവ്രതയില്‍ മഴ പെയ്യുന്ന സാഹചര്യത്തില്‍ വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ പങ്കുവെച്ച് കഹ്‌റാമ. പെട്ടെന്നുള്ള ശക്തമായ കാറ്റ്, ഇടിമിന്നല്‍, മഴ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) സോഷ്യല്‍ മീഡിയിലൂടെ പങ്കുവെച്ചു.
കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ തുടരാനും തുറന്ന സ്ഥലങ്ങളില്‍ തങ്ങുന്നത് ഒഴിവാക്കാനും കഹ്റാമ നിര്‍ദേശിച്ചു. വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഏതെങ്കിലും വൈദ്യുത ഉപകരണങ്ങള്‍ പ്ലഗ് ഓഫ് ചെയ്യണമെന്നും മഴ/ ഇടിമിന്നല്‍ സമയങ്ങളില്‍ അവ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെയും പ്രാധാന്യം കഹ്‌റാമ വ്യക്തമാക്കി.
മഴ സമയങ്ങളില്‍ വാഹനമോടിക്കുമ്പോഴും ശ്രദ്ധിക്കണം.
– ജാഗ്രതയോടെ റോഡുകളില്‍ ലെയ്ന്‍ മാറ്റുക
– വേഗത കുറയ്ക്കുക
– വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുക
– ഹെഡ്ലൈറ്റുകള്‍ ഓണാക്കുക
– മൊബൈല്‍ ഫോണുകള്‍ പോലുള്ള ശ്രദ്ധ തിരിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക
– വെള്ളക്കെട്ടുള്ള റോഡുകള്‍ ഒഴിവാക്കുക.
അടിയന്തര സഹായത്തിനായി, വിവിധ മുനിസിപ്പല്‍ അധികാരികളുടെ ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
