റമദാനില്‍ ഇറച്ചി വില നിയന്ത്രിക്കാന്‍ നടപടിയുമായി ഖത്തര്‍ വാണിജ്യ മന്ത്രാലയം

goat

ദോഹ: ഖത്തറില്‍ റമദാന്‍ മാസത്തില്‍ പ്രാദേശിക വിപണിയില്‍ മാംസത്തിന്റെ വില നിയന്ത്രിക്കാന്‍ നടപടിയുമായി വാണിജ്യ, വ്യവസായ മന്ത്രാലയം. വിശുദ്ധ റമദാന്‍ മാസത്തില്‍ പ്രാദേശിക ഉല്‍പ്പാദനവും സബ്‌സിഡി നിരക്കിലുള്ള റെഡ് മീറ്റും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. പ്രാദേശിക ഉല്‍പ്പന്നത്തെ പിന്തുണയ്ക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വലിയ അളവില്‍ പ്രാദേശിക ആടുകളെ വാഗ്ദാനം ചെയ്യുന്നുണ്ട്.

ന്യായമായ വിലയ്ക്ക് പൗരന്മാര്‍ക്ക് റെഡ് മീറ്റിന്റെ ലഭ്യത ഉറപ്പാക്കുകയും വിപണികളിലെ വില സ്ഥിരതയ്ക്ക് കാരണമാകുന്ന വിതരണവും ഡിമാന്‍ഡും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യമെന്നും അധകൃതര്‍ പറഞ്ഞു. റമദാന്‍ അവസാനം വരെ ഇത് തുടരും.

രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന അല്‍ ഷമാല്‍, അല്‍ ഖോര്‍, ഉം സലാല്‍, അല്‍ വക്ര, അല്‍ ഷീഹാനിയ എന്നിവിടങ്ങളിലെ വിദാം ഔട്ട്ലെറ്റുകളില്‍ നിന്ന് സബ്സിഡി നിരക്കില്‍ ആടുകളെ വാങ്ങാനാവും. വില നിയന്ത്രണം കൃത്യമായി പരിശോധിക്കുമെന്നും അതോറിറ്റി അറിയിച്ചു.

പൗരന്മാര്‍ക്ക് സബ്സിഡി വിലയില്‍ 30 കിലോഗ്രാം വരുന്ന പ്രാദേശിക ആടുകളും 50 കിലോഗ്രാം വരുന്ന ഇറക്കുമതി ചെയ്ത ആടുകളും ലഭ്യമാകും. സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ദിവസവും രാവിലെ 7 മുതല്‍ വൈകുന്നേരം 4 വരെ പ്രവര്‍ത്തിക്കുന്ന വിദാം ഔട്ട്ലെറ്റുകളില്‍ ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading