കണ്ണൂര്‍: യൂട്യൂബ് നോക്കി ഡയറ്റെടുത്ത് ഭക്ഷണക്രമീകരണം നടത്തിയ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം.അശാസ്ത്രീയ ഡയറ്റിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദ (18) ആണ് മരിച്ചത്.
തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇന്നലെ മരണം സംഭവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്നമായതെന്നാണ് വിവരം. മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍എസ്സ്എസ്സ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
