ശുഭപ്രതീക്ഷ; ഖത്തറില്‍ നടക്കുന്ന ഗസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇസ്രായേല്‍ പങ്കെടുക്കും

gaza

ദോഹ: ഗസയിലെ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകളഇല്‍ ഇസ്രയേല്‍ പങ്കെടുക്കും. വെടിനിര്‍ത്തല്‍ നീട്ടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഖത്തറിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു.’ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തില്‍’ തിങ്കളാഴ്ച ദോഹയിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായി ഇന്നലെ കെയ്റോയില്‍ ഹമാസ് സംഘം ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ”രണ്ടാം ഘട്ടത്തിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുന്നതിനും അതിര്‍ത്തി കടന്നുള്ള വഴികള്‍ തുറക്കുന്നതിനും യാതൊരു നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഇല്ലാതെ ഗസയിലേക്ക് ദുരിതാശ്വാസ വസ്തുക്കള്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതിനും കരാറിന്റെ എല്ലാ നിബന്ധനകളും പാലിക്കേണ്ടതിന്റെ ആവശ്യകതയും പ്രതിനിധി സംഘം പ്രസ്താവനയില്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading