എഐ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യരുത്; ബഹ്‌റൈനില്‍ പത്ത് വര്‍ഷം തടവ്

ai2

മനാമ: ബഹ്‌റൈനില്‍ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ദുരുപയോഗം ചെയ്താല്‍ 10 വര്‍ഷത്തെ ജയില്‍ ശിക്ഷ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ബഹ്റൈനിലെ ആദ്യ നിയമത്തില്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയാണ് നിര്‍ദേശിക്കുന്നത്. പാര്‍ലമെന്റിന്റെ ലെജിസ്ലേറ്റീവ് ആന്‍ഡ് ലീഗല്‍ അഫയേഴ്സ് കമ്മിറ്റി ചര്‍ച്ച ചെയ്യാന്‍ പോകുന്ന കരട് നിയമനിര്‍മ്മാണത്തില്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ മുതല്‍ ദേശീയ സുരക്ഷയ്ക്കെതിരായ ഭീഷണികള്‍ക്ക് വരെ നയിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷകളാണുള്ളത്.

തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയോ ഡാറ്റയില്‍ കൃത്രിമം കാണിക്കുകയോ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുകയോ ചെയ്യുന്ന എഐ ടൂളുകളുടെ ഡെവലപ്പര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. സാങ്കേതികവിദ്യയെ നിയമപരമായ മേല്‍നോട്ടത്തില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള എഐ സോഫ്റ്റ്വെയര്‍, സിവില്‍ ബാധ്യത, ക്രിമിനല്‍ ഉത്തരവാദിത്തം എന്നിവയ്ക്കായുള്ള നിയമങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുന്നുണ്ട്.

എല്ലാ മേഖലകളിലും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികസനത്തിനുള്ള ഒരു പ്രാദേശിക കേന്ദ്രമായി മാറ്റുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പുതിയ റെഗുലേറ്ററും സ്ഥാപിക്കും.

സുരക്ഷയും നിയമപരമായ മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിക്കൊണ്ട് എഐ ഡെവലപ്പര്‍മാര്‍ക്കും സേവന ദാതാക്കള്‍ക്കും ലൈസന്‍സുകള്‍ നല്‍കും. അതേസമയം നിലവില്‍ ബഹ്റൈനില്‍ എഐ സംബന്ധിച്ച് നിയമങ്ങളൊന്നും ഇല്ലെന്നും അതിനാല്‍ നിയമങ്ങള്‍ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ടെന്നും നിര്‍ദേശം മുന്നോട്ടുവച്ച് എംപി മുഹമ്മദ് അല്‍ അഹമ്മദ് പറഞ്ഞു.

ഡാറ്റാ പരിരക്ഷയും സുതാര്യത നിയമങ്ങളും ലംഘിക്കുന്നവര്‍ക്ക് 1,000 ബഹ്‌റൈന്‍ ദിനാര്‍ മുതല്‍ 5,000 BD വരെ പിഴ ചുമത്തും. എഐയുടെ അശ്രദ്ധമായ ഉപയോഗം ജീവഹാനിയോ പാരിസ്ഥിതിക നാശത്തിനോ ഇടയാക്കിയാല്‍ ജയില്‍ ശിക്ഷയോ പിഴയോ നേരിടേണ്ടിവരും. വഞ്ചന, സ്വകാര്യതാ ലംഘനങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അല്ലെങ്കില്‍ റെഗുലേറ്റര്‍മാര്‍ കണ്ടെത്തിയ മറ്റ് ലംഘനങ്ങള്‍ എന്നിവയ്ക്കായി Al മനഃപൂര്‍വം ഉപയോഗിച്ചാല്‍ കഠിനമായ ശിക്ഷ നേരിടേണ്ടിവരും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading