സൗദി അരാംകോ പ്രതിസന്ധിയില്‍; ലാഭം ഇടിഞ്ഞു

saudi aramco

റിയാദ്: സൗദി അരാംകോയുടെ ലാഭം ഇടിഞ്ഞു. ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദക-കയറ്റുമതി രാജ്യമായ സൗദി അറേബ്യയുടെ ഔദ്യോഗിക എണ്ണ കമ്പനിയാണ് അരാംകോ. കമ്പനിയുടെ ലാഭവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നു. അരാംകോ വലിയ പ്രതിസന്ധി നേരിടുന്നു എന്നാണ് പുതിയ വിവരം. 2024ല്‍ അരാംകോയുടെ ലാഭത്തില്‍ വലിയ ഇടിവുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ 398.42 ബില്യണ്‍ റിയാലായിരുന്നു ലാഭം. ഇത് 2023നേക്കാള്‍ 12.4ശതമാനം കുറവാണ്.

സൗദിയുടെ ബജറ്റിന്റെ താളം പോലും തീരുമാനിക്കുക അരാംകോയുടെ ലാഭവും മികച്ച പ്രകടനവുമാണ്. എന്നാല്‍ ഇതിന്റെ ഫലമായി നടപ്പ് വര്‍ഷം ഓഹരികളുടെ ലാഭവിഹിതത്തിലും ഇടിവുണ്ടാകുമെന്ന് കമ്പനി സൂചിപ്പിച്ചു. അതേസമയം അരാംകോയുടെ ലാഭവിഹിതം ഇടിയുന്നത് ക്രൂഡ് ഓയില്‍ ഇടപാടുകള്‍ ലാഭകരമല്ല എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തറിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎസ്

  • മക്കയിൽ ഹൂതി ആക്രമണം

  • ഇന്ത്യൻ എംബസിയിൽ ‘ക്ലർക്ക്’ ജോലി ഒഴിവ്

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading