ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ (RSC) ഖത്തര്‍ നാഷണല്‍ യൂത്ത് കണ്‍വീന്‍ സമാപിച്ചു.’താളം തെറ്റില്ല’ എന്ന പ്രമേയത്തില്‍ രണ്ട് മാസത്തോളം നീണ്ട അംഗത്വ കാമ്പയിനിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യൂത്ത് കണ്‍വീനിലൂടെ പുതിയ ദേശീയ കമ്മിറ്റിയും നിലവില്‍ വന്നു. അബു ഹമൂര്‍ പൂനെ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം ഐ.സി.എഫ്. ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ലഹരിയില്‍ അഭിരമിക്കുന്ന യുവതയെ ആത്മീയതയിലൂടെ രക്ഷാപഥത്തിലേക്ക് നയിക്കേണ്ടത് ആര്‍ എസ് സിയുടെ പ്രഥമദൗത്യമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
ആര്‍ എസ് സി ഗ്ലോബല്‍ പ്രതിനിധികളായ ഹബീബ് മാട്ടൂല്‍, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, കബീര്‍ ചേളാരി, ഉബൈദ് സഖാഫി കോട്ടക്കല്‍, ശംസുദ്ധീന്‍ സഖാഫി തെയ്യാല, ഷഫീഖ് കണ്ണപുരം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ആറ് സോണുകളില്‍ നിന്ന് 120 പ്രതിനിധികള്‍ പങ്കെടുത്ത കണ്‍വീന്‍, യുവജനശക്തിയെ ഉള്‍ക്കൊണ്ട് പുതിയ ദിശാബോധം സൃഷ്ടിക്കുന്ന വേദിയായി മാറി.
ഖത്തര്‍ ആര്‍എസ്സിയുടെ പുതിയ ഭാരവാഹികളായി ഉനൈസ് അമാനി പെരുവണ (ചെയര്‍മാന്‍), സലിം കുറുകത്താണി (ജനറല്‍ സെക്രട്ടറി), മന്‍സൂര്‍ തൃപ്രയാര്‍ (എക്‌സിക്യൂട്ടീവ് സെക്രട്ടറി) തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിമാരായി മന്‍സൂര്‍ കാസര്‍ഗോഡ്, ഹബീബുള്ള എ.ആര്‍. നഗര്‍, സഫീര്‍ പഴയന്നൂര്‍, അനസ് വെങ്കിടങ്ങ്, ഫായിസ് ചേലക്കര, ശരീഫ് മൂടാടി, ആസിഫ് അലി കൊച്ചന്നൂര്‍, സിനാന്‍ മായനാട്, റമീസ് തളിക്കുളം, ഖാലിദ് കരിയാട് എന്നിവരേയും സെക്രട്ടറിയേറ്റ് അംഗങ്ങളായി സുറൈജ് സഖാഫി തളിപറമ്പ, അഷ്‌കര്‍ ആല്‍പറമ്പ് എന്നിവരേയും തിരഞ്ഞെടുത്തു.
ഐ.സി.എഫ് ഖത്തര്‍ ദേശീയ നേതൃത്വവും മുന്‍ ആര്‍ എസ് സി ഭാരവാഹികളും പുതിയ കമ്മിറ്റിയെ അഭിനന്ദിച്ചു. അബ്ദുല്‍ അസീസ് സഖാഫി പാലോളി, നൗഷാദ് അതിരുമട, ഉമര്‍ കുണ്ടുതോട്, ഹാഫിള് ഉമര്‍ ഫാറൂഖ് സഖാഫി, ജലീല്‍ ഇര്‍ഫാനി, ഹാരിസ് മൂടാടി എന്നിവര്‍ പുതിയ നേതൃത്വത്തിന് പിന്തുണ അറിയിച്ച് സംസാരിച്ചു. പരിപാടിയില്‍ ബഷീര്‍ വടക്കേകാട് സ്വാഗതവും സലിം കുറുകത്താണി നന്ദിയും പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
