റമദാന്‍; ഖത്തറില്‍ നിരവധി തടവുകാര്‍ക്ക് അമീര്‍ മാപ്പ് നല്‍കി

amir al

ദോഹ: റമദാനോടനുബന്ധിച്ച് ഖത്തറില്‍ നിരവധി തടവുകാര്‍ക്ക് അമീര്‍ മാപ്പ് നല്‍കി. അനുഗ്രഹീതമായ റമദാന്‍ മാസത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നിരവധി തടവുകാര്‍ക്ക് രാജകീയ മാപ്പ് നല്‍കിയതായി അമീരി ദിവാന്‍ അറിയിച്ചു.

വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഖത്തറിലെ ജയിലില്‍ കഴിയുന്ന നിരവധിപേര്‍ രാജകീയ മാപ്പിലൂടെ മോചിതരാകും. അതേസമയം മാപ്പ് ലഭിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എല്ലാവര്‍ഷവും റമദാനോടനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് രാജകീയ മാപ്പ് അനുവദിക്കാറുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading