റമദാന്‍; ഖത്തര്‍ എച്ച്എംസിയുടെ വിവിധ സേവനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

qatar hmc

ദോഹ: വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) നിരവധി സേവനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍ ഉള്‍പ്പെടെ എച്ച്എംസിയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലെ എമര്‍ജന്‍സി, ഇന്‍പേഷ്യന്റ് സേവനങ്ങളും ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.

പ്രവര്‍ത്തന സമയത്തിലെ മാറ്റങ്ങള്‍ നാഷണല്‍ ഹെല്‍ത്ത് കെയര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍, 16000 വഴി അറിയാന്‍ കഴിയും.

നാഷണല്‍ ഹെല്‍ത്ത് കെയര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 16000

റമദാന്‍ മാസത്തില്‍ ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

സേവനം എങ്ങനെ ആക്‌സസ് ചെയ്യാം

• 16000 എന്ന നമ്പറില്‍ വിളിക്കുക

• ഭാഷ തിരഞ്ഞെടുക്കുക

• നിങ്ങള്‍ക്ക് ആവശ്യമുള്ള സേവനത്തിനനുസരിച്ച് അനുയോജ്യമായ നമ്പര്‍ തിരഞ്ഞെടുക്കുക

എച്ച്എംസി Nesma’ak ഉപഭോക്തൃ സര്‍വീസ്

Nesma’ak കസ്റ്റമര്‍ സര്‍വീസ് ഹെല്‍പ്പ് ലൈന്‍, 16060 ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ഔട്ട്‌പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ക്ലിനിക്കുകള്‍

ഒപിഡി ക്ലിനിക്കുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കും. ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ അടിയന്തര കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍

എച്ച്എംസി അടിയന്തിര കണ്‍സള്‍ട്ടേഷന്‍ സേവനം

റമദാന്‍ മാസത്തില്‍ ഞായറാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ സേവനം ലഭിക്കും.

സേവനം എങ്ങനെ ആക്‌സസ് ചെയ്യാം

• 16000 എന്ന നമ്പറില്‍ വിളിക്കുക

• ഭാഷ തിരഞ്ഞെടുക്കുക

• എച്ച്എംസി സേവനത്തിനായി 3 തിരഞ്ഞെടുക്കുക

• എച്ച്എംസിയുടെ അടിയന്തര കണ്‍സള്‍ട്ടേഷനായി 1 തിരഞ്ഞെടുക്കുക

മാനസികാരോഗ്യ ഹെല്‍പ്പ് ലൈന്‍ (Mental Health Helpline)

ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കും.

സേവനം എങ്ങനെ ആക്‌സസ് ചെയ്യാം

• 16000 എന്ന നമ്പറില്‍ വിളിക്കുക

• ഭാഷ തിരഞ്ഞെടുക്കുക

• എച്ച്എംസി സേവനത്തിനായി 3 തിരഞ്ഞെടുക്കുക

• മാനസികാരോഗ്യ ഹെല്‍പ്പ് ലൈനിനായി 4 തിരഞ്ഞെടുക്കുക

എച്ച്എംസി ഫാര്‍മസി മെഡിക്കേഷന്‍ ഡെലിവറി (ഓണ്‍ലൈന്‍ മരുന്ന് ഡെലിവറി)

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ.

സേവനം എങ്ങനെ ആക്‌സസ് ചെയ്യാം

• 16000 എന്ന നമ്പറില്‍ വിളിക്കുക

• ഭാഷ തിരഞ്ഞെടുക്കുക

• എച്ച്എംസി സേവനത്തിനായി 3 തിരഞ്ഞെടുക്കുക

• മരുന്ന് ഡെലിവറിക്കായി 2 തിരഞ്ഞെടുക്കുക

ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണര്‍ സെന്റര്‍

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 6 മുതല്‍ 12 വരെയും പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച അവധിയായിരിക്കും. ശനിയാഴ്ചകളില്‍ വൈകിട്ട് 6 മുതല്‍ അര്‍ധരാത്രി 12 വരെ സേവനം ലഭിക്കും.

സീലൈനിലെ എച്ച്എംസി ക്ലിനിക്ക്

വ്യാഴാഴ്ചയും വെള്ളിയും ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 2 വരെയും ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയും സേവനം ലഭിക്കും.

ക്ലിനിക്കല്‍ ഇമേജിംഗ് കോള്‍ സെന്റര്‍

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും ശനിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയും സാധാരണപോലെ പ്രവര്‍ത്തിക്കും. ബുക്കിംഗ് അന്വേഷണങ്ങള്‍ക്കോ ബുക്കിംഗ് റീഷെഡ്യൂള്‍ ചെയ്യാനോ, രോഗികള്‍ക്ക് 16060 എന്ന നമ്പറില്‍
24/7 വിളിക്കാം അല്ലെങ്കില്‍ 44393377 എന്ന നമ്പറില്‍ (WhatsApp മാത്രം) WhatsApp വഴി സന്ദേശം അയയ്ക്കാം.

തെറാപ്യൂട്ടിക് ഡയറ്റിക്‌സ്& ന്യൂട്രീഷ്യന്‍ സര്‍വീസ്

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ 16060 വഴി പതിവുപോലെ പ്രവര്‍ത്തിക്കും.

സേവനം എങ്ങനെ ആക്‌സസ് ചെയ്യാം

• 16060 എന്ന നമ്പറില്‍ വിളിക്കുക

• ഭാഷ തിരഞ്ഞെടുക്കുക

• തെറാപ്യൂട്ടിക് ഡയറ്റിക്‌സ്&്‌ന്യൂട്രീഷന്‍ സേവനങ്ങള്‍ക്കായി 4 തിരഞ്ഞെടുക്കുക

• ഡയറ്ററി സപ്ലിമെന്റുകള്‍ക്കുള്ള ഓര്‍ഡറുകള്‍ ഫോളോ അപ്പ് ചെയ്യാന്‍ 1 തിരഞ്ഞെടുക്കുക

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading