ദോഹ: ഖത്തറില്‍ റമദാന്‍ മാസത്തിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കുള്ള പ്രവൃത്തി സമയം പ്രഖ്യാപിച്ചു. വിശുദ്ധ റമദാന്‍ മാസത്തില്‍, രാജ്യത്തെ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമമനുസരിച്ച്, നിശ്ചിത ജോലി സമയം ആഴ്ചയില്‍ 36 മണിക്കൂറും പ്രതിദിനം പരമാവധി 6 മണിക്കൂറും ആയി സജ്ജീകരിക്കും.
തൊഴില്‍ മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിശ്ചിത പ്രവൃത്തി സമയം ബാധകമാണ്. അതേസമയം രാജ്യത്തെ സര്‍ക്കാര്‍ മേഖലയ്ക്ക് അഞ്ച് മണിക്കൂര്‍ പ്രവൃത്തി സമയം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
