ദോഹ: മാര്‍ച്ച് ഒന്ന്, ശനിയാഴ്ച മുതല്‍ പഴയ Metrash2 ആപ്ലിക്കേഷന്‍ നിര്‍ത്തലാക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവനങ്ങള്‍ തുടര്‍ന്നും ആക്സസ് ചെയ്യുന്നതിന് പുതിയ മെട്രാഷ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം (Moi) എല്ലാവരേയും ഓര്‍മിപ്പിച്ചു.
പുതിയ മെട്രാഷ് ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലും ലഭ്യമാണ്. ഐഒഎസ് പതിപ്പ് 13-ലും അതിനുമുകളിലുള്ള എല്ലാ വേര്‍ഷനുകളിലും ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 29-ലും അതിനുശേഷമുള്ള വേര്‍ഷനുകളിലും ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും.
2024 ഡിസംബറില്‍ ഉപയോക്തൃ-സൗഹൃദ രൂപകല്‍പ്പനയും പുതിയ പേയ്മെന്റ് രീതികളും ഉള്ള ആപ്പിന്റെ പുതിയ പതിപ്പ് മന്ത്രാലയം പുറത്തിറക്കി. പുതിയ ആപ്പ് ഉപയോക്താക്കളെ വിപുലമായ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ അനുവദിക്കുന്നു, വ്യക്തിഗത അംഗീകാരം, അഭ്യര്‍ത്ഥന, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും ഡിജിറ്റല്‍ പേയ്‌മെന്റും പുതിയ മെട്രാഷ് ആപ്പില്‍ ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
