ദോഹ: ഖത്തറിലെ റീട്ടെയില്‍ വ്യാപാര രംഗത്ത് കഴിഞ്ഞ 11 വര്‍ഷമായി ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഒന്‍പതാമത് ഔട്ട്‌ലെറ്റ് ഫെബ്രുവരി 23, ഞായറാഴ്ച അല്‍ അതിയയില്‍ പ്രവര്‍ത്തനമാരംഭിക്കും. രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ ബിസിനസ് രംഗത്തെ പ്രമുഖരും വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കമ്യൂണിറ്റി നേതാക്കളും പങ്കെടുക്കുമെന്ന് റീജന്‍സി ഗ്രൂപ്പ് എംഡി ഡോ.അന്‍വര്‍ അമീന്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുകളും ഓരോ പര്‍ച്ചേസിനും സ്പെഷല്‍ ഡിസ്‌കൗണ്ടുകളും ഒരുക്കിയിട്ടുണ്ടെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.
ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്‌സ്, വെജിറ്റബിള്‍സ്, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്‌വെയര്‍, ലൈഫ് സ്‌റ്റൈല്‍, പെര്‍ഫ്യൂം, ടെക്‌നോളജി, ഹൗസ്‌ഹോള്‍ഡ്, സ്‌പോര്‍ട്‌സ്, ടോയ്‌സ്, സ്റ്റേഷനറി തുടങ്ങിയ വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍, വാച്ച് കൗണ്ടറുകള്‍, ഗാര്‍മെന്റ്‌സ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം പുതുതായി അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കന്നതിന്റെ മുന്നോടിയായാണ് പുതിയ സംരംഭമെന്നും റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി ഓണ്‍ലൈന്‍
ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് മലയാളി ഓണ്‍ലൈന്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
