ക്ലാസിലെ പെണ്‍കുട്ടികളുടേയും അധ്യാപകരുടേയും ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പനയ്ക്ക് ശ്രമിച്ചു, കോഴിക്കോട് വിദ്യാര്‍ത്ഥി അറസ്റ്റില്‍

mobile

കോഴിക്കോട്: ക്ലാസ് മുറിയില്‍ നിന്ന് സഹപാഠികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍ രഹസ്യമായി മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമത്തിലൂടെ വില്‍പനയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശി ആദിത്യ ദേവാണ്(18) അറസ്റ്റിലായത്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇക്കാര്യം അധ്യാപകരെ അറിയിച്ചത്. കസബ പൊലീസ് ആദിത്യ ദേവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

കോഴിക്കോട്ടെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന ആദിത്യ ദേവ് ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിനികളുടെയും അധ്യാപകരുടെയും ശരീര ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ടെലിഗ്രാമിലൂടെ വില്‍പനക്ക് ശ്രമിച്ചുവെന്നാണ് പരാതി. ഈ കാര്യം ശ്രദ്ധയില്‍പ്പെട്ട മറ്റ് വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ സ്ഥാപനത്തിന്റെ മാനേജ്മെന്റിനെ വിവരം അറിയിക്കുകയായിരുന്നു. പരാതി ലഭിച്ച ഉടന്‍ തന്നെ വിവരം കസബ പൊലീസില്‍ അറിയിച്ചുവെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിദ്യാര്‍ത്ഥിയെ സ്ഥാപനത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും മാനേജ്മെന്റ് അധികൃതര്‍ വ്യക്തമാക്കി. സൈബര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി ഓണ്‍ലൈന്‍
ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് മലയാളി ഓണ്‍ലൈന്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading