ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യ സന്ദര്‍ശിക്കുന്നു. നാളം, ഫെബ്രുവരി 17, 18 തീയതികളില്‍ ഖത്തര്‍ അമീര്‍ ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് അമീര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. അമീറിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമാണിത്. നേരത്തെ 2015 മാര്‍ച്ചില്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഫെബ്രുവരി 18 ന് രാഷ്ട്രപതി ഭവനില്‍ അമീറിന് ആചാരപരമായ സ്വീകരണം നല്‍കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി അമീര്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. വിരുന്നും നല്‍കും.
ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളില്‍ ഖത്തര്‍ അമീര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. വ്യാപാരവും നിക്ഷേപവും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ചര്‍ച്ച നടത്തി ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും. അമീറിന്റെ സന്ദര്‍ശനം ‘ഞങ്ങളുടെ വളരുന്ന ബഹുമുഖ പങ്കാളിത്തത്തിന് കൂടുതല്‍ ആക്കം കൂട്ടുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ ഒരു ഉന്നതതല പ്രതിനിധി സംഘവും സന്ദര്‍ശന വേളയില്‍ അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയും ഖത്തറും തമ്മില്‍ സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പരസ്പര ബഹുമാനത്തിന്റേയും ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളുണ്ടായിരുന്നു. സമീപ വര്‍ഷങ്ങളില്‍, വ്യാപാരം, നിക്ഷേപം, ഊര്‍ജം, സാങ്കേതികവിദ്യ, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യയുടേതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
