ഖത്തര്‍ ഗ്രാന്‍ഡ് മാളിന്റെ ഔദ്യോഗിക ഫുട്ബോള്‍ ജേഴ്സി ഇവാന്‍ വുകോമനോവിച്ച് പ്രകാശനം ചെയ്തു

gra

ദോഹ: കേരള ബ്ലാസ്റ്റേഴ്സ് മുന്‍ ഹെഡ് കോച്ചും പ്രശസ്ത സെര്‍ബിയന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ മാനേജരുമായ ഇവാന്‍ വുകോമനോവിച്ച് ഖത്തര്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. ഗ്രാന്‍ഡ് മാളിന്റെ റീജിയണല്‍ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഖത്തര്‍ ഗ്രാന്‍ഡ് മാളിന്റെ ഔദ്യോഗിക ഫുട്ബോള്‍ ജേഴ്സിയുടെ പ്രകാശനവുംഇവാന്‍ വുകോമനോവിച്ച് നിര്‍വ്വഹിച്ചു.eda8b2f9 fc5c 43fa bb46 1493216f354d

ചടങ്ങില്‍ ആരോഗ്യകരവും കൂടുതല്‍ അച്ചടക്കമുള്ളതുമായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ചെറുപ്പം മുതലുള്ള കായിക പരിശീലനത്തിന്റെ പ്രാധാന്യം അദ്ദേഹം പങ്കുവെച്ചു. ഖത്തറിലെ ഉപഭോക്താക്കളുമായും മാനേജ്മെന്റുമായും സംവദിച്ച ശേഷം കുട്ടികളെ കായിക പരിശീലനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുന്നതിലും സ്‌ക്രീന്‍ ആസക്തിയെ മറികടക്കുന്നതിലും മൊത്തത്തിലുള്ള ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിലും രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിനുള്ളില്‍ സ്പോര്‍ട്സും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗ്രാന്‍ഡ് മാളിന്റെ പ്രതിബദ്ധതയെ ഇവാന്‍ വുകോമനോവിച്ചിന്റെ സന്ദര്‍ശനം കൂടുതല്‍ ശക്തിപ്പെടുത്തി. ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, അഡ്മിന്‍ മാനേജര്‍ നിതില്‍, പി ആര്‍ മാനേജര്‍ സിദിഖ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍ മറ്റു വിശിഷ്ടാഥിതികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading