ഡല്‍ഹി: ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും മരണപ്പെട്ടവരുടെ എണ്ണം 18 ആയി. ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. ഡല്‍ഹി ലേഡി ഹാര്‍ഡിങ് ആശുപത്രിയില്‍ ചികിത്സയിലിരുന്നവരാണ് മരിച്ചത്. മരിച്ച 18 പേരില്‍ അഞ്ചു പേര്‍ കുട്ടികളാണ്. മരിച്ചവരില്‍ ഒന്‍പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഡല്‍ഹിയിലെ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്.
പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‌ഫോമിലാണ് സംഭവം. ഇവിടേക്കാണ് ആളുകള്‍ കൂട്ടത്തോടെ എത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് റെയില്‍വെ സ്റ്റേഷനില്‍ അസാധാരണമായ തിരക്കുണ്ടായത്.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും മോദി എക്‌സില്‍ കുറിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
