നാഷണല്‍ സ്‌പോര്‍ട്‌സ് ഡേ; ഖത്തറിലെ വിവിധ പരിപാടികള്‍ വിശദമായി അറിയാം

InShot 20250209 145220699 1

ദോഹ: ഖത്തറില്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച്് വിവിധയിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഖത്തര്‍ പോലീസ് സ്പോര്‍ട്സ് ഫെഡറേഷനുമായി സഹകരിച്ച് തൊഴില്‍ മന്ത്രാലയം, കായിക ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഓള്‍ഡ് ദോഹ പോര്‍ട്ട് പാര്‍ക്കില്‍ വിവിധ കായിക പരിപാടികള്‍ സംഘടിപ്പിക്കും. ഫുട്‌ബോള്‍, ഗോള്‍ഫ്, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, കുതിര സവാരി, ബോക്‌സിംഗ് ചലഞ്ച്, ബൗളിംഗ് എന്നിവ പ്രവാസി തൊഴിലാളികള്‍, ബിസിനസ്സ് ഉടമകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കും. കുട്ടികള്‍ക്കായി കപ്പ് സ്റ്റാക്കിംഗ്, വാള്‍ ടാര്‍ഗെറ്റ്, ഹെഡ്ഡര്‍ ഷോട്ട്, ചാക്ക് റേസ്, ഫുട്‌ബോള്‍ മത്സരങ്ങള്‍, ചെസ്സ്, പാമ്പ് കളി, കുട്ടികളുടെ ക്യാമ്പ് തുടങ്ങിയ പ്രത്യേക കായിക മത്സരങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ രാവിലെ 8 മണി മുതല്‍ കായിക പ്രവര്‍ത്തനങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കാന്‍ എത്തിച്ചേരണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍, കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി ആസ്പയര്‍ പാര്‍ക്കിലെ ഫൗണ്ടേഷന്റെ ഓപ്പണ്‍ എയര്‍ സൗകര്യങ്ങളില്‍ 20-ലധികം വ്യത്യസ്ത കായിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ശാരീരിക പ്രവര്‍ത്തനങ്ങളുടെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി സ്വീകരിക്കാന്‍ എല്ലാ പ്രായത്തിലുമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇവന്റ് ലക്ഷ്യമിടുന്നു. 8:00 AM മുതല്‍ 1:00 PM വരെ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ പ്രായത്തിലുമുള്ള കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കാം. 3-2-1 ഖത്തര്‍ ഒളിമ്പിക്സ് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം അവതരിപ്പിക്കുന്ന ജൂനിയര്‍ ഒബ്സ്റ്റാക്കിള്‍ കോഴ്സ്, ഷൂട്ടിംഗ് ആന്‍ഡ് അമ്പെയ്ത്ത്, ട്രയാത്ലണ്‍, ഹോക്കി, ബാസ്‌ക്കറ്റ്ബോള്‍, ജിംനാസ്റ്റിക്സ്, വോളിബോള്‍, ബോക്സിംഗ് തുടങ്ങി നിരവധി കായിക വിനോദങ്ങള്‍ പങ്കെടുക്കുന്നവര്‍ക്ക് ആസ്വദിക്കാം.

മിഷരിബില്‍ പകല്‍ സമയങ്ങളില്‍ മാത്രമല്ല, വൈകുന്നേരവും കായിക പ്രവര്‍ത്തനങ്ങള്‍ക്ക് നടക്കും. 3.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നൈറ്റ് റണ്‍ സംഘടിപ്പിക്കുന്നുണ്ട്. എം 7 കെട്ടിടത്തില്‍ നിന്ന് വൈകുന്നേരം 5:50 ന് ഓട്ടം ആരംഭിക്കും, രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഡേ ആക്ടിവേഷനുകള്‍ രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 മണി വരെ നീളും. ബരാഹത് മഷീറബില്‍ ഒരു സ്പോര്‍ട്സ് വില്ലേജ് ഉണ്ടായിരിക്കും, എല്ലാവര്‍ക്കും ആസ്വദിക്കാനായി വെര്‍ച്വല്‍ ഗെയിമുകളും വൈകിട്ട് ഡ്രോണ്‍ ഷോയും നടത്തും.

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ഹാഫ് മാരത്തണ്‍ നടത്തും. ലുസൈല്‍ ബൊളിവാര്‍ഡില്‍ നിന്ന് ആരംഭിക്കുന്ന മത്സരങ്ങളില്‍ 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണിനൊപ്പം ഒരേസമയം 10 കിലോമീറ്റര്‍, 5 കിലോമീറ്റര്‍, 1 കിലോമീറ്റര്‍ ഫണ്‍ റണ്‍ ഉള്‍പ്പെടെ നാല് പ്രധാന വിഭാഗങ്ങളിലായി മാരത്തണ്‍ നടക്കും. ഫണ്‍ റണ്‍ 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി മത്സരങ്ങള്‍ നടത്തും.

ഓള്‍ഡ് ദോഹ തുറമുഖത്ത് ആരോഗ്യം, ഫിറ്റ്‌നസ്, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. കുടുംബ-സൗഹൃദ ഗെയിമുകള്‍ക്കും മത്സരങ്ങള്‍ക്കും പുറമേ, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് അനുയോജ്യമായ ഓപ്പണ്‍ വാട്ടര്‍ ആക്റ്റിവിറ്റികളും ഇന്ററാക്ടീവ് വര്‍ക്ക്‌ഷോപ്പുകളും പ്രകടനങ്ങളും ദിവസം മുഴുവന്‍ ഉണ്ടായിരിക്കും. തുറമുഖത്തിന് സമീപമുള്ള ഓപ്പണ്‍ വാട്ടര്‍ ഏരിയയില്‍ ഉദ്ഘാടന പരിശീലന സെഷന്‍ നടക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് ഖത്തറിന്റെ ദേശീയ കപ്പലോട്ടം, തുഴയല്‍ ടീമും നിരീക്ഷിക്കാനാകും.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading