ദോഹ: ഖത്തറില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ, ചൊവ്വാഴ്ച മുതല്‍ വാരാന്ത്യം വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. രാജ്യത്ത് ഈ ദിവസങ്ങളില്‍ ഭാഗീകമായ മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു.
പ്രതികൂലമായ കാലാവസ്ഥയില്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കായിക ദിനത്തോടനുബന്ധിച്ച് ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
