ജിദ്ദ:ഉംറ തീർത്ഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്‌സീനേഷൻ നിർബന്ധമാക്കിയ നടപടി സൗദി അറേബ്യ പിൻവലിച്ചു. സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ സൗദിയിലേക്ക് സർവീസ് നടത്തുന്ന എല്ലാ എയർലൈനുകളിലെ യാത്രക്കാർക്കും ഇതു ബാധകമായിരിക്കും. ഇതു സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ജിഎസിഎ) വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചിട്ടുണ്ട്.
ജനുവരി 7നാണ് എല്ലാ ഉംറ തീർഥാടകരും മെനിഞ്ചൈറ്റിസ് വാക്സീൻ നിർബന്ധമായെടുക്കണമെന്ന് പ്രഖ്യാപിച്ചത്. ഈ മാസം 10 മുതലാണ് വാക്സീൻ നിർബന്ധമാക്കിയിരുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
