റിയാദ്: സൗദി അറേബ്യയിലെ നിരവധി വാട്സ് ആപ്പ് ഉപയോക്താക്കൾക്ക് വോയ്‌സ്, വീഡിയോ കോളിംഗ് സേവനങ്ങൾ വർഷങ്ങൾക്ക് ശേഷം ലഭ്യമായതായി റിപ്പോർട്ട്. അതേസമയം , ഇത് സ്ഥിരമായാണോ അതോ താൽക്കാലിക പരിശോധനയാണോ എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ പെട്ടെന്ന് വാട്സ്ആപ്പ് ആക്ടിവേഷൻ ലഭ്യമായതിൽ ചോദ്യങ്ങളും ഉയരുന്നുണ്ട്.
അധികൃതർ ആരും ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷനും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും വർദ്ധിപ്പിക്കാനും ഉപയോക്താക്കൾക്കുള്ള ആശയവിനിമയം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് സാങ്കേതിക വിദഗ്ധൻ അബ്ദുല്ല അൽ സുബൈ അഭിപ്രായപ്പെട്ടു.
ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്. 2015-ൽ വാട്സ്ആപ്പ് വോയ്‌സ് കോളുകളും 2016-ൽ വീഡിയോ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ലഭ്യമായിരുന്നില്ല.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
