ദോഹ: സുപ്രീം ജുഡീഷ്യറി കൗൺസിലിൻ്റെ ജുഡീഷ്യൽ സർവീസസ് സെൻ്റർ അൽഖോറിൽ പ്രവർത്തനം ആരംഭിച്ചു. ജുഡീഷ്യൽ സേവനങ്ങൾ വിപുലീകരിക്കുന്നതിനും പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള കൗൺസിലിൻ്റെ പദ്ധതിയുടെ ഭാഗമായാണിത്. വ്യവഹാരങ്ങളും അനുബന്ധ ജുഡീഷ്യൽ അഭ്യർത്ഥനകളും ഇവിടെ നൽകാം. അന്വേഷണങ്ങളും നടപടികളുടെ കൂടുതൽ വിവരങ്ങൾ ഉൾപ്പെടെയുള്ള കോടതി സേവനങ്ങൾക്ക് പുറമേ എല്ലാത്തരം കുടുംബ ഡോക്യുമെൻ്റേഷനുകളും എസ്റ്റേറ്റ് സേവനങ്ങളും കേന്ദ്രത്തിൽ ലഭിക്കും.
എക്സിക്യൂഷൻ കോടതി വിധികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സേവനങ്ങളും ലഭ്യമാകും. അൽ ഖോർ, അയൽ പ്രദേശങ്ങൾ, വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വ്യക്തികളുടെയും വ്യവഹാരക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. എല്ലാ സേവനങ്ങളുടെയും ഡിജിറ്റൽ പരിവർത്തനത്തിനും വിദൂര വ്യവഹാരത്തിൻ്റെ വിപുലീകരണത്തിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, വ്യവഹാരക്കാരുടെയും വ്യക്തികളുടെയും വൈവിധ്യമാർന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു സമന്വയ പദ്ധതിയും കൗൺസിൽ നടപ്പിലാക്കുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
