ദോഹ: രാജ്യത്തെ മുൻനിര റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ ആദ്യ ഘട്ട വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് ഏഷ്യൻ ടൗൺ പരിസരത്തു നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 11 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ പി ആർ മാനേജർ സിദിഖ്, അഡ്മിൻ മാനേജർ നിതിൽ, മാർക്കറ്റിംഗ് മാനേജർ ഷംസീർ, മാള് മാനേജർ നവാബ്, AMM പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പത്ത് ഭാഗ്യശാലികൾക്ക് 5,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ഒരാൾക്ക് Jetour X 50 കാറും ആണ് സമ്മാനമായി നൽകുന്നത്.
2025 ജനുവരി 4 നു തുടങ്ങി മാർച്ച് 22 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൻ്റെ എല്ലാ ഔട്ട്‌ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കളും സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു. രണ്ടാം ഘട്ട നറുക്കെടുപ്പ് ഫെബ്രുവരി 23നും മൂന്നാം ഘട്ടം മാർച്ച് 23 നും നടക്കും.
മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ ശ്രീ.അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
