ഖത്തര്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആഫ്രിക്കന്‍ വീക്ക് പ്രൊമോഷന് തുടക്കം

222d

ദോഹ: ഖത്തറിലെ പ്രമുഖ റിട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആഫ്രിക്കന്‍ വീക്ക് (African Week) പ്രൊമോഷന് തുടക്കമായി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത പഴങ്ങള്‍, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, ആരോഗ്യ സൗന്ദര്യ വര്‍ധക വസ്തുക്കള്‍, തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ പ്രൊമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാന്‍ഡ് ഫ്രഷ് ഹോട്ട് ഫുഡ് ആന്‍ഡ് ബേക്കറി വിഭാഗത്തില്‍ ഉല്‍പാദിപ്പിക്കുന്ന വിവിധങ്ങളായ ഭക്ഷണ ഉല്‍പ്പന്നങ്ങളും പ്രൊമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 18 വരെ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ ശാഖകളിലും പ്രൊമോഷന്‍ ലഭ്യമായിരിക്കും.

കൂടാതെ എല്ലാ ഡിപ്പാര്‍ട്‌മെന്റുകളിലും വൈവിധ്യങ്ങളായ ഓഫേഴ്‌സിനും ഡിസ്‌കൗണ്ടിനും പുറമെ 30 പേര്‍ക്ക് 1,50,000 റിയലിന്റെ ക്യാഷ് പ്രൈസും (5000 രൂപ വീതം ഒരാള്‍ക്ക്) 3 പേര്‍ക്ക് JETOUR X50 കാറുകളും ഉള്‍പ്പെടുന്ന ന്യൂ ഇയര്‍ മെഗാ പ്രൊമോഷനും ഗ്രാന്‍ഡ് മാള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടറും ഐസിസി ഉപദേശകസമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading