ദോഹ: ഖത്തറിൽ നടക്കുന്ന ‘മാച്ച് ഫോർ ഹോപ്പ്’ മത്സരത്തിന്റെ ടിക്കറ്റുകൾ ഇന്ന് രാത്രി മുതൽ വിൽപ്പനയ്‌ക്കെത്തും. പ്രശസ്ത താരങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന ‘മാച്ച് ഫോർ ഹോപ്പ്’ ചാരിറ്റി ഫുട്‌ബോൾ ഗെയിമിൻ്റെ ടിക്കറ്റുകൾ ഇന്ന് രാത്രി, 2025 ജനുവരി 14-ന് വിൽപ്പനയ്‌ക്കെത്തുമെന്ന് സംഘടകർ അറിയിച്ചു. 2025 ഫെബ്രുവരി 14-ന് സ്റ്റേഡിയം 974-ലാണ് മത്സരം. പ്രാദേശിക സമയം രാത്രി 8 മണിക്ക് ടിക്കറ്റുകൾ വെബ്‌സൈറ്റിൽ തത്സമയം ലഭ്യമാകും.
ക്യു ലൈഫ് സംഘടിപ്പിച്ച, ആദ്യ മാച്ച് ഫോർ ഹോപ്പ് മത്സരത്തിൽ 34,000-ലധികം കാണികൾ പങ്കെടുത്തിരുന്നു. EAA-യ്‌ക്ക് ഫണ്ട് സ്വരൂപിക്കുന്നുതിനാണ് മത്സരം.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
